ആറ്റിങ്ങൽ ബിആർസി ചലച്ചിത്രോത്സവ വേദിയാകുന്നു

IMG-20231013-WA0019

ആറ്റിങ്ങൽ: വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിലെ ഫിലിം ക്ലബ്ബുകളുടെ രൂപീകരണം പൂർത്തിയായി.

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചു . 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും സ്കൂൾ പഠനകാലത്ത് തന്നെ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

ആറ്റിങ്ങൽ ബി ആർ സി യിൽ വെച്ച് നടക്കുന്ന ബ്ലോക്ക് തല ചലച്ചിത്രോത്സവത്തിൻ്റെ ഉത്ഘാടനം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ. എസ്. അംബിക നിർവഹിക്കും. പ്രശസ്ത സിനിമാ സംവിധായകനും ,സ്വതന്ത്ര സിനിമ പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് ബാബു,ഫിലിം എഡിറ്റർ, ക്യുറേറ്റർ എന്നീ നിലയിൽ പ്രശസ്തനായ ശ്രീ ഹരി ഗീത സദാശിവൻ എന്നിവർ നയിക്കുന്ന ഓപ്പൺ ഫോറം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും.

ഭാഷാ പഠനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലായി ചലച്ചിത്ര പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തികളെ എളുപ്പത്തിന് നയിക്കാൻ സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ സിനിമാ പഠനം വിഷയമാക്കിയിട്ടുള്ളത്. വിമർശനാത്മകമായി സിനിമയെ സമീപിക്കാനും സിനിമ സംവാദം,തിരക്കഥാ രചന, സംവിധാനം വിവിധ സാങ്കേതിക വശങ്ങൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു.
ആറ്റിങ്ങൽ ബിആർസിയുടെ പരിധിയിൽ വരുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എഴുപതോളം കുട്ടികൾ ചലച്ചിത്രമേളയിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!