Search
Close this search box.

മണ്ണിൽ പൊന്നു വിളയിച്ച് കുട്ടിക്കൂട്ടം, അഗ്രോ തെറാപ്പിയുമായി കിളിമാനൂർ ബി ആർ സി

IMG-20231013-WA0113

കിളിമാനൂർ:- സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ അഗ്രോ തെറാപ്പിയുടെ ഭാഗമായി നഗരൂർ മുട്ടച്ചൽ ഏലായിൽ കൊയ്ത്ത് ഉത്സവം നടത്തി. ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികമായ ഉല്ലാസത്തിനും പഠനപ്രവർത്തനത്തിന്റെ ഭാഗമായി നേരറിവ് ലഭിക്കുന്നതിനുമാണ് അഗ്രോ തെറാപ്പി കുട്ടികൾക്ക് നൽകി വരുന്നത്. നെൽ കൃഷിയുടെ ഘട്ടം ഘട്ടമായി നിലമൊരുക്കൽ, വിത്തുവിതക്കൽ , ഞാറുനടീൽ, കളപറിക്കൽ, വളം വിരിക്കലിലൂടെ ഇന്ന് കൊയ്ത്ത് ഉത്സവവും നടന്നു. അഗ്രോ തെറാപ്പിയിലൂടെ ഉണ്ടാക്കിയ നേട്ടം രക്ഷകർത്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു .

നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിത ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ എം രഘു, അനിൽകുമാർ കെ ,എം, കിളിമാനൂർ ബിപിസി നവാസ് കെ, ട്രെയിനർ ടി വിനോദ്, സി ആർ സി സി സ്മിത പി കെ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ഭിന്നശേഷി കുട്ടികൾ, കർഷകർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ കൊയ്തുത്സവത്തിൽ പങ്കെടുത്തു. മണ്ണിൽ പൊന്നു വിളയിച്ച കുട്ടികൾക്ക് നെൽകൃഷി വേറിട്ട ഒരു അനുഭവമായി തീർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!