പാലോട്: കരടിയെ കണ്ടതായി സ്ഥിരീകരിച്ച പാലോട് പാണ്ടിയൻപാറയിൽ വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചു. ദിവസങ്ങൾക്കു മുമ്പാണ് ഇവിടെ കരടിയെ കണ്ടതായി സ്ഥലവാസികൾ അറിയിച്ചത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തത്തി പരിശോധിക്കുകയും കാൽപാടുകൾ കരടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്നേദിവസം തന്നെ സ്ഥലത്ത് കാമറകൾ സ്ഥാപിച്ചെങ്കിലും കരടി പതിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വനം വകുപ്പിന്റെ ജണ്ടകളിലുണ്ടായിരുന്ന തേനീച്ചക്കൂ ടുകൾ പൊളിച്ച് തേനെടുത്തത് ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്.
 
								 
															 
								 
								 
															 
															 
				

