ആറ്റിങ്ങൽ : ദേശീയപാത നിർമാണത്തിന് എത്തിയ 150ഓളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വന്ന ക്യാമ്പുകളിൽ വെള്ളം കയറി. തുടർന്ന് മുഴുവൻ പേരെയും മാമം ജിവിആർഎംയുപി സ്കൂളിലേക്ക് മാറ്റി. ശക്തമായ മഴയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വെള്ളം കയറുകയായിരുന്നു. ആർഡിഎസ് കമ്പനിക്ക് വേണ്ടി ജോലി നോക്കുന്ന തൊഴിലാളികളാണ്. ആശാസ്ത്രീയമായ ഓട നിർമാണം കാരണമാണ് വെള്ളപ്പൊക്കം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.