ചിറയിൻകീഴിൽ ദുരിതാശ്വാസ ക്യാമ്പ് എംഎൽഎ സന്ദർശിച്ചു 

IMG-20231016-WA0066

കിഴുവിലം :ചിറയിൻകീഴിൽ ദുരിതാശ്വാസ ക്യാമ്പ് എംഎൽഎ വി ശശി സന്ദർശിച്ചു. കിഴുവിലം ജിവിആർഎംയുപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് എംഎൽഎ വി ശശി ഇന്ന് വൈകുന്നേരത്തോടെ സന്ദർശനം നടത്തിയത്.

ഏകദേശം 100-ഓളം അന്യ സംസ്ഥാന തൊഴിലാളികൾ ആണ് ക്യാമ്പിൽ ഉള്ളത്. അവരുടെ ഭക്ഷണം ഉൾപ്പെടെ ഉള്ള ആവശ്യങ്ങളെക്കുറിച്ച് എംഎൽഎ ചോദിച്ചറിഞ്ഞു.

 കിഴുവിലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജിത,5-ആം വാർഡ് മെമ്പർ പ്രസന്നകുമാരി, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ ഒപി ഷീജ, ഷീബ. എസ് , മഹി. എം, സതീഷ് കുമാർ, കാട്ടുമ്പുറം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ബ്രാഞ്ച് മെമ്പർമാരായ സുനിൽകുമാർ, ഗോപകുമാർ, സാജൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

കൂടാതെ സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീജ,മാനേജർ നാരായണൻ അദ്ധ്യാപികമാരായ പ്രീത, ശ്രീജ, രാജേഷ് എന്നിവർ ചേർന്ന് സ്കൂളിന് ആവശ്യമായ കാര്യങ്ങൾ എംഎൽഎയോട് പറഞ്ഞു. തക്ഷശില ലൈബ്രറി സെക്രട്ടറി ശ്യാം, താലൂക്ക് അംഗം രഞ്ജിത് കൊച്ചുമഠം എന്നിവർ ലൈബ്രറിയുടെ ആവശ്യങ്ങളും ജിവിആർഎംയുപി സ്കൂൾ റോഡിന്റെ നവീകരണത്തിനു ഫണ്ട് അനുവദിക്കണം എന്നു നിവേദനവും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!