ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഒക്ടോബർ 19 ന് തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള , പ്രവർത്തിപരിചയമേള ,ഐടി മേള എന്നിവ ഉണ്ടായിരിക്കും.
ഇളമ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ , ഇളമ്പ എൽ പി സ്കൂൾ എന്നിവിടങ്ങളിലായി മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ആറ്റിങ്ങൽ എം പി ശ്രീ.അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ അധ്യക്ഷത വഹിക്കും, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രബാബു ,പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു രവീന്ദ്രൻ ,ബി സുജിത ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി.ബിന്ദു,ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ
ഇ.വിജയകുമാരൻ നമ്പൂതിരി ,പ്രിൻസിപ്പാൽ ബീന കുമാരി, എച്ച് എം വി സുഭാഷ് ,പി ടി എ പ്രസിഡൻ്റ് ശ്രീ. ദിനേഷ് കുമാർ എന്നിവർ പങ്കെടുക്കും.
19/10/23 വ്യാഴം –
പ്രവർത്തി പരിചയമേള,
ഗണിതശാസ്ത്ര മേള & ഐ ടി മേള
20/10/23 വെള്ളി
ശാസ്ത്ര മേള ,
സാമൂഹ്യ ശാസ്ത്ര മേള – ഐടി മേള
സമാപന സമ്മേളനത്തിൽ ചിറയിൻകീഴ് എം എൽ എ ശ്രീ.അഡ്വ . ശശി പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.