പനവൂരിൽ ക്ഷേത്രത്തിലും പള്ളിയിലും കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് ശ്രീ മാടൻ നട ദേവീക്ഷേത്രത്തിലും കരിക്കുഴി ജുമാ മസ്ജിദിലുമാണ് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടന്നത് .
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രണ്ട് ആരാധനാലയങ്ങളുടെയും കാണിക്ക വഞ്ചികൾ കുത്തി തുറന്ന് പണം കവർന്ന വിവരം ഭാരവാഹികൾ അറിയുന്നത്. എത്ര തുക നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.