ചിറയിൻകീഴ്: മുടപുരം ഡീസൻറ്മുക്ക് വിന്നേഴ്സ് ഡി.എം സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ,വാർഷികാഘോഷത്തോട് അനുബന്ധിച്ഛ് മാധ്യമ പ്രവർത്തകർക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗം സമ്മാനിച്ചു.
കിഴുവിലം സർവ്വീസ് സഹരണ ബാങ്ക് പ്രസി ഡന്റ് എൻ.വിശ്വനാഥൻ നായർ , കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയചന്ദ്രൻ കടയറ, സലീന റഫീക്ക്, സൈജ നാസർ,ഷഫീഖ്,ഷമീർ കിഴുവിലം എന്നിവർ പങ്കെടുത്തു.