ആറ്റിങ്ങൽ : രണ്ട് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു.
ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടനവും സമ്മാനവിതരണവും ചിറയിൻകീഴ് എം എൽ എ വി ശശി നിർവഹിച്ചു.
ചടങ്ങിൽ കെ.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബി സുജിത
ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ ഇ.വിജയകുമാരൻ നമ്പൂതിരി ,പ്രിൻസിപ്പാൽ ബീന കുമാരി,
ഹൈ സ്കൂൾ എച്ച് എം സുനിൽ കുമാർ എസ് എം സി ചെയർമാൻമാരയ മഹേഷ്, എം സന്തോഷ് എന്നിവർപങ്കെടുത്തു ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു.എം നന്ദിയും പറഞ്ഞു.
പ്രവൃത്തി പരിചയ മേള
എൽ പി വിഭാഗം ഓവറോൾ ഗവ: എൽ പി എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും പി ടി എം എൽ പി എസ് ,കുമ്പലത്തുംമ്പാറ രണ്ടാം സ്ഥാനവും നേടി.
യു പി വിഭാഗം
ഗവ: യു പി എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും ചിറയിൻകീഴ് എസ്സ് എസ്സ് വി ജി എച്ച് എസ്സ് രണ്ടാം സ്ഥാനവും നേടി
ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ സി എസ് ഐ ഒന്നാം സ്ഥാനവും,ഗവ: ബോയ്സ് എച്ച് എസ്സ് രണ്ടാം സ്ഥാനവും നേടി
ഗണിത ശാസ്ത്രമേള
എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം ഗവ യു പി എസ്സ് പാലവിളയും
രണ്ടാം സ്ഥാനം ഡയറ്റ് ആറ്റിങ്ങൽ,
യു പി വിഭാഗം മത്സരത്തിൽ ഗവ: യു പി എസ് പാലവിള ഒന്നാം സ്ഥാനവും ,ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും സി എസ് ഐ ആറ്റിങ്ങൽ രണ്ടാംസ്ഥാനവും ,ഹയർസെക്കൻഡറി വിഭാഗം മത്സരത്തിൽ ഗവ:ബോയ്സ് എച്ച് എസ്സ് ഒന്നാം സ്ഥാനവും സി എസ് ഐ ആറ്റിങ്ങൽ രണ്ടാം സ്ഥാനവും ,
ഐ ടി മേള
യു പി വിഭാഗം ആറ്റിങ്ങൽ ടൗൺ യു പി എസ്സും ആറ്റിങ്ങൽ സി എസ് ഐ ഒന്നാം സ്ഥാനം പങ്കിട്ടു പാലവിള യു പി എസ്സ് രണ്ടാം സ്ഥാനവും നേടി
ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ഗേൾസ് ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ രണ്ടാം സ്ഥാനവും നേടി ,
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും സി എസ് ഐ രണ്ടാം സ്ഥാനവും നേടി .
സോഷ്യൽ സയൻസ് ഓവറോൾ മത്സരത്തിൽ ഗവ എൽ പി എസ് പേരുമല ഒന്നാം സ്ഥാനം ഗവ: യു പി എസ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനവും നേടി.
യു പി വിഭാഗത്തിൽ ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ടൗൺ , യു പി എസ്സ് രണ്ടാം സ്ഥാനവും നേടി , ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ ഹൈസ്ക്കൂൾ അവനവഞ്ചേരി ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ഗേൾസ് ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ രണ്ടാം സ്ഥാനവും നേടി ,
സയൻസ് ഓവറോൾ
എൽ പി വിഭാഗം ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും , ആലന്തറ യു പി എസ് രണ്ടാം സ്ഥാനവും.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും
സി എസ് ഐ രണ്ടാം സ്ഥാനവും നേടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ
ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും സി എസ് ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.