ചിറയിൻകീഴ് : മുസലിയാർ കോളേജ് ഓഫ് എഞ്ചിനീറിംഗ് ഫുഡ് ടെക്നോളജി വിഭാഗവും എഎഫ്എസ്ടിഐ കൊല്ലം ചാപ്റ്ററും സംയുക്തമായി ലോക ഭക്ഷ്യ ദിനത്തിൽ ജല ഗുണനിലവാരവും മാനദണ്ഡങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബയോ വെന്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കേരള സർവ്വകലാശാല ബയോ ടെക്നോളജി വിഭാഗം എന്നിവരുമായിഡോ.കെ.കെ.അബ്ദുൽ ധാരണപത്രം ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.അബ്ദുൽ റഷീദ്, ഡോ.ധന്യലക്ഷ്മി, ഡോ. റോഷൻ എലിസബത്ത് ജോർജ്, ഫുഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. താര, മറ്റ് വകുപ്പ് മേധാവികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.