തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ജില്ലാതല ഇൻക്ലൂസീവ് ഷട്ടിൽ ടൂർണമെന്റ് തിരു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ എസ്എസ്കെ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ് എന്നദ്ദേഹം പറഞ്ഞു. വെള്ളായണി എ.ആർ.ബി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് എസ്.എസ്.കെ തിരു. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ യുആർസി നോർത്ത് ട്രെയിനർ ഇസ്മയിൽ സ്വാഗതവും വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ദിനിൽ കെ എസ് ആശംസകളും അറിയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുലാൽ എം എസ് നന്ദി പറഞ്ഞു. ജില്ല ഡി പി സി ജവാദ്
ഡി പി ഓ റെനി എന്നിവർ മത്സരങ്ങൾ സന്ദർശിച്ചു
ജില്ലയിലെ 12 ബിആർസി കളുടെ പരിധിയിലുള്ള സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് ബിആർസി തലത്തിൽ പരിശീലനം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനം ആറ്റിങ്ങൽ ബി ആർ സി കരസ്ഥമാക്കി ആറ്റിങ്ങൽ വൈശാഖാണ് ബെസ്റ്റ് പ്ലെയർ രണ്ടാം സ്ഥാനം നെയ്യാറ്റിൻകര ബി ആർ സി യും മൂന്നാം സ്ഥാനം കണിയാപുരം ബി ആർ സിയും പങ്കിട്ടു.