ആലംകോട് കടവിള- കട്ടപ്പറമ്പ് റോഡിൽ യാത്ര ദുഷ്കരം, തെരഞ്ഞെടുപ്പിൽ പ്രതികാരം വീട്ടുമെന്ന് നാട്ടുകാർ…

ei8VZSO31504

ആലംകോട് : ആലംകോട് കടവിള- കട്ടപ്പറമ്പ് റോഡിൽ യാത്ര ദുഷ്കരം. കടവിള മുതൽ കട്ടപ്പറമ്പ് വരെയുള്ള നാലു കിലോമീറ്ററിൽ ആദ്യ ഒരു കിലോമീറ്റർ യാത്രയാണ് ജനങ്ങൾക്ക് ജനങ്ങൾക്ക് കീറാമുട്ടിയായി മാറുന്നത്. കരവാരം നഗരൂര് പഞ്ചായത്തുകൾ പകുതി വീതം പങ്കിട്ട് എടുത്തിരിക്കുന്ന റോഡിൽ രണ്ട് പഞ്ചായത്തുകളും കൈമലർത്തുന്നു അവസ്ഥയാണെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകളും 15 പരം സ്കൂൾ ബസ്സുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന റോഡിനോടാണ് അധികൃതരുടെ ഈ അവഗണന. സ്കൂൾ-കോളേജ് വിദ്യാർത്ഥികളും പ്രായമായവരും ഇതുവഴി കാൽനടയായും പോകുന്നുണ്ട്. ജനങ്ങളും റസിഡൻസ് അസോസിയേഷനും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. എന്നാൽ അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം അടുത്ത തിരഞ്ഞെടുപ്പിൽ പ്രതികരിച്ചു കാണിക്കും എന്ന നിലപാടിലാണ് നാട്ടുകാർ. അടിയന്തരമായി അധികൃതർ ഇടപെട്ടു കൊണ്ട് ഈ വിഷയം ഗൗരവത്തിൽ എടുത്ത് വേണ്ട പരിഹാരം കാണണമെന്നും ജനങ്ങളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!