കിളിമാനൂരിൽ 22കാരിയെ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ei2WOG967311

കിളിമാനൂർ: കിളിമാനൂരിൽ 22കാരിയെ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ, പാപ്പാല, ചാക്കുടി രാഹുൽ നിവാസിൽ സുന്ദരരാജൻ- ഷീജ ദമ്പതികളുടെ മകൾ രേഷ്മ എസ്.രാജ് (22)നെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് രാവിലെ 11.00 മണിയോടെ രേഷ്മയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ്  മുറിക്കുള്ളിൽ ജനലിൽ  കെട്ടിത്തൂങ്ങിയ നിലയിൽ രേഷ്മയെ കാണപ്പെട്ടത്. അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ  രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

 കിളിമാനൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 സഹോദരൻ  – രാഹുൽ എസ്.രാജ്

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!