കോളനി സന്ദർശനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

IMG-20231025-WA0013

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി അവർകളുടെ കോളനി സന്ദർശനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെയും എസ്. സി / എസ് റ്റി മോണിറ്ററിങ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കോരാണി പുകയിലത്തോപ്പ് കോളനി ഐടിഐയിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ റ്റി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പോലീസ് മേധാവി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചിറയിൻകീഴ് എക്സ്ചേഞ്ച് റേഞ്ച് ഇൻസ്പെക്ടർ ഷാനവാസ്,  ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾ നയിച്ചു. ജില്ലാ പോലീസ് മേധാവിശ്രീമതി ശില്പ ദേവയ്യ ഐപിഎസ് കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. കോളനി നിവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേട്ട് മനസ്സിലാക്കി പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി അനിൽകുമാർ, ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ്. സി / എസ്. റ്റി മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വാർഡ് മെമ്പർ ഷീജ, ഐടിഐ പ്രിൻസിപ്പൽ ലിജി, എസ്. സി / എസ്. റ്റി മോണിറ്ററിങ് കമ്മിറ്റി മെമ്പർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!