ആറ്റിങ്ങൽ : ജനോപകാരപ്രദവും അഴിമതി രഹിതവുമായ സിവിൽ സർവ്വീസിനു വേണ്ടി ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി സിവിൽ സർവ്വീസിന്റെ ചരിത്രത്തിൽ പുതുമയാർന്നതും കേരളീയ സമൂഹം ഏറെ ശ്രദ്ധിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എം.എൻ.വി.ജി അടിയോടിയുടെ പതിനേഴാമത് അനുസ്മരണ ദിനം ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ദിനമായി ആചരിച്ചു.
ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എം.എൻ.വി.ജി അടിയോടി അനുസ്മരണവും പെൻഷൻ സംരക്ഷണ ക്യാമ്പയിനും സംഘടിപ്പിച്ചു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്. വി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലിജിൻ. എൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന, ജില്ലാ കമ്മിറ്റിയംഗം അജിത്ത് എസ്, മേഖലാ സെക്രട്ടറി എം. മനോജ്‌കുമാർ, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജുകുമാരി എസ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ആശാ എൻ.എസ്, സുശീൽ കുമാർ എസ്, ശ്രീരാജ് ജി.ആർ, ചിഞ്ചുചന്ദ്രൻ, കൗസു ടി.ആർ, ദീപ വി തുടങ്ങിയവർ നേതൃത്വം നൽകി.