ആറ്റിങ്ങൽ :നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാവ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ഷീബ മന്ദിരത്തിൽ അമൽ ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം രാവിലെ ആറ്റിങ്ങൽ പോലീസ് പട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ ആശുപത്രിക്കു സമീപം വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട അമലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൈവശം സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഇൻസ്പെക്ടർ മുരളികൃഷ്ണൻ, എസ്ഐ റാഫി, പോലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്രൻ, ഷിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്