കിഴുവിലം : തക്ഷശില ലൈബ്രറി & റീഡിങ് റൂമിന്റെ വാർഷിക പൊതു യോഗവും പ്രതിഭാ സംഗമവും നടന്നു. ആറ്റിങ്ങൽ മാമം ജിവിആർഎംയുപി സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് ജയകുമാർ എസ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ഷൈലജ ബീഗം ശുചിത്വ മിഷൻ പ്രോഗ്രാം ഉദ്കാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി.
കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ശ്രീകണ്ഠൻ നായർ, കിഴുവിലം ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ എന്നിവർ ചേർന്ന് എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാര വിതരണം നടത്തി. കിഴുവിലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ് . വിനീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ സതി എന്നിവർ പ്രതിഭകൾക്കുള്ള അവാർഡുകൾ വിതരണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ കടയറ ജയചന്ദ്രൻ നായർ, പ്രസന്ന എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ആദിദേവ്, കൃഷ്ണ, റിയ എന്നിവർ പ്രാർത്ഥന ആലപിച്ചു.ലൈബ്രറി ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കൊച്ചുമഠം സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി ശ്യാം കൃഷ്ണ റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു അംഗീകാരം വാങ്ങി.ലൈബ്രറിയുടെ വനിതാ വേദി അംഗങ്ങൾ, ബാലവേദി അംഗങ്ങൾ എന്നിവർ മികച്ച രീതിയിൽ യോഗത്തിന് സംഘാടനം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദി പറഞ്ഞു