കല്ലമ്പലം : നാഷണൽ എൻ. ജി. ഒ. കോൺഫെഡറേഷൻ എന്ന സംഘടന വഴി കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ സ്ത്രീകൾക്കും കുട്ടികൾക്കും കോഴിക്കൂടുകൾ, തയ്യൽ യന്ത്രങ്ങൾ,ലാപ്ടോപ് കമ്പ്യൂട്ടറുകൾ എന്നിവ 50%നിരക്കിൽ കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ എസ്. എസ്. ദീപു വിതരണ ഉദ്ഘാടനം നടത്തി.
സൗഹൃദ റെസിഡന്റ്സ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് 250 ഹോം കെയർ വിസിറ്റ് പൂർത്തിയാക്കി.ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.വരദ രാജൻ, സൗഹൃദ പ്രസിഡന്റ് പി. എൻ. ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ട്രെഷരർ സൈനുലബ്ദീൻ ജോയിന്റ് സെക്രട്ടറി ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.