കിളിമാനൂർ ടൗൺ യുപിഎസ് സ്കൂൾ ബസ് വിൽപ്പന-  സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐ എസ്എഫ് ;എ ഇ  ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

eiSEVKA65293

കിളിമാനൂർ : കിളിമാനൂർ ടൗൺ യുപിഎസിൽ സ്കൂൾ ബസ് ക്രമവിരുദ്ധമായി വിൽപ്പന നടത്തിയതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്, ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്കൂളിന് സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടത്തിൽ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

മാർച്ച് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി അനീസ് ഉദ്ഘാടനം ചെയ്തു.ടൗൺ യുപിഎസിലെ അഴിമതി വേലി തന്നെ വിളവ് തിന്നുന്ന നടപടിയാണ്. ഈ അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി അനീസ് പറഞ്ഞു.

പ്രതിഷേധ മാർച്ചിന് എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു.എഐ എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എസ് സുജിത്, എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആഷിക്, അംജിത്ത്, ദക്ഷ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!