Search
Close this search box.

പെരുമാതുറ മാടൻവിളയിൽ ബോംബേറ്, രണ്ട് പേർക്ക് പരിക്ക് 

eiNXHKA26813

പെരുമാതുറ മാടൻവിളയിൽ വീടുകൾക്കും ആളുകൾക്കും നേരെ ബോംബേറ്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അർഷിദിന്റെ പരിക്ക് ഗുരുതരമാണ്. ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘമാണ് നാടൻ ബോംബ് ഉപയോഗിച്ച്ആക്രമണം നടത്തിയത്. മാരകായുധങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടപാടുകൾ സംഭവിച്ചു. ആക്രമണ കാരണം വ്യക്തമല്ല. അതേസമയം, ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ തന്നെയാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിലായെന്ന് സൂചന. പ്രതികളായ മൂന്ന് പേരെയും കുറിച്ച് ഇന്നലെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. സി.സി.ടി.വികൾ കേന്ദ്രീകരിച്ച പരിശോധനയിലാണ് പ്രതികളെ കുറിച്ച് സൂചന പോലീസിന് ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!