തിരുവനന്തപുരം : തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി കലാസാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു.
തലസ്ഥാന നഗരിയിൽ മാനവീയം വീഥിയിലാണ് ഐക്യദാർഢ്യ കവിതകളും പോരാട്ട പാട്ടുകളും വരകളുമായി കലാസാംസ്കാരിക പ്രവർത്തകർ അണിചേർന്നത്. ഇന്നലെ വൈകുന്നേരം 4.30ന് ആരംഭിച്ച ഐക്യദാർഢ്യതെരുവ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീതവിജയൻ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡൻ്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു.
എസ് അമീൻ, മെഹബൂബ്ഖാൻ പൂവാർ, വിനോദ് വെള്ളായണി, അശ്കർ കബീർ, തുഷാര, സലിം തിരുമല, മടവൂർ രാധാകൃഷണൻ, ചിറയിൻകീഴ് നസീം, നേമംതാജുദ്ദീൻ, ഷൗക്കീൻ ഹമീദ്, നൗഷാദ് കോട്ടൂർ, സുധീർ കരിച്ചാറ, അശോക്, അഷ്റഫ്, വഹീദ ടീച്ചർ, നൂറുൽ ഹസൻ, അനസ് കണിയാപുരം, അംജദ് റഹ്മാൻ, കൽഫാൻ,ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.