കഴക്കൂട്ടം : ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കഴക്കൂട്ടം വെട്ടു റോഡിലെ ഐഎൻടിയുസി ചുമട്ട്തൊഴിലാളി യൂണിയൻ 1985 മുതൽ മുടങ്ങാതെ തുടർന്ന് വരുന്ന അനുസമരണ പരിപാടി പള്ളിപ്പുറത്തെ അഗതിമന്ദിരത്തിൽ നടത്തി.
അന്നദാനത്തിനുള്ള ആഹാര സാധനങ്ങളും, വസ്ത്രവുമാണ് സംഭാവന ചെയ്തത്. നേതാക്കളായ വെട്ടു റോഡ് സലാം, പി ലാലു, അനിൽകുമാർ , തൊഴിലാളികൾ, നേതൃത്വം നൽകി.