കൊച്ചു കുട്ടികളെ പോലും കൊന്നു തള്ളുന്ന ഇസ്രയേലിൻ്റെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിഐടിയു പ്രകടനവും പ്രതിഷേധയോഗവും ചേർന്നു.ദി
നംപ്രതി നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയാണ്.കുട്ടികളെയടക്കം കൊന്നു തള്ളുന്നതിന് യാതൊരു മടിയുമില്ല. പതിനായിരത്തോളം പേരുടെ ജീവൻ ഇതിനകം നഷ്ടമായി. കരയുദ്ധം കൂടി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അടിയന്തിരമായി ഇസ്രയേലിൻെറ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു.
സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.മുരളി അദ്ധ്യക്ഷനായി. എസ്. ചന്ദ്രൻ ,ജി.വ്യാസൻ എസ്.രാജശേഖരൻ, ആർ.പി.അജി, ആർ.ജറാൾഡ്, തുടങ്ങിയവർ സംസാരിച്ചു. എ. അൻഫാർ ,ഗായത്രിദേവി, എസ്.ലാജി, ഡി. ബിനു, അഡ്വ.സി.ജെ. രാജേഷ് കുമാർ, ശിവൻ ആറ്റിങ്ങൽ, വി.ശശി ,അനിതകുമാരി, എസ്.ജി.ദിലീപ് കുമാർ, ലോറൻസ്, ബി.സതീശൻ, എ.ആർ.റസൽ, എസ്.ആർ.ജ്യോതി , കെ.ശിവദാസൻ, എം.ബിനു തുടങ്ങിയവർ കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്വം നൽകി.