ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം 7, 8, 9,10 തീയതികളിൽ

IMG-20231106-WA0027

ആറ്റിങ്ങൽ : ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം 7, 8, 9,10 തീയതികളിലായി ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ നടക്കും.തൊണ്ണൂറിലധികം സ്കൂളിൽ നിന്ന് രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. പ്രധാന വേദികൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ബോയ്സ് സ്കൂളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

8നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശൈലജ ബീഗം മുഖ്യ പ്രഭാഷണവും നടത്തും.

10നു നടക്കുന്ന സമാപന സമ്മേളനം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷത വഹിക്കും. കൗൺസിലർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!