ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഏഴു ദിവസങ്ങളായി നടന്ന മലയാളഭാഷാ വാരാചരണ ആഘോഷങ്ങളുടെ സമാപനമായി നടത്തിയ കവിയരങ്ങ് പ്രശസ്ത കവി പകൽക്കുറി വിശ്വൻ ഉദ്ഘാനം ചെയ്തു. പ്രിൻസിപ്പാൾ ടി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങിൽ ജയപ്രകാശ് ചാന്നാങ്കര, അനിൽ.ആർ.മധു, ശശി മാവിൻമൂട്, , റെജി ചന്ദ്രശേഖർ, ജയൻ പോത്തൻകോട് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി മിഥുൻ ലാൽ സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ.എൻ കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ കലാ സാഹിത്യ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.