മരത്തിൽ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.

ei6MFZC45130

മുറിക്കുന്നതിനിടെ മരത്തിന് മുകളിൽ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരിച്ചു.

നാവായ്ക്കുളം, വടക്കേവയൽ , പറങ്കിമാംവിള ,മൂങ്ങോട്ടുകോണം രവി-ബേബി ദമ്പതികളുടെ മകൻ മനീഷ് (26) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണിയോടെ
നാവായ്ക്കുളം അമ്മൻകോവിലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള തേക്ക് മരം മുറിക്കുമ്പോഴായിരുന്നു അപകടം

മരംമുറി തൊഴിലാളിയായ മനീഷ് മരത്തിന് മുകളിൽ കയറവെ താഴേക്ക് വീഴുകയും സമീപത്തെ മതിലിൽ തലയിടിച്ച് ഗുരുതര പരുക്കേൽക്കുകയുമായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മനീഷിനെ പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഏക സഹോദരി മഞ്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!