മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാർ നേരിട്ട് എത്തുന്നു- ആറ്റിങ്ങലിൽ നവ കേരള സദസ്സ് അവലോകനയോഗം ചേർന്നു

IMG-20231111-WA0103

നവ കേരള സദസ്സ് ആറ്റിങ്ങൽ നിയോജകമണ്ഡലം തല അവലോകനയോഗം ചേർന്നു. ആറ്റിങ്ങൽ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന് അവലോകനയോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി  ആൻറണി രാജു, എംഎൽഎ ഒ എസ് അംബിക, ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐഎഎസ്, നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ. നഹാസ്,എൻ .സലിൽ, പി .ബീന, ഡി. സ്മിതഎന്നിവരും ഉദ്യോഗസ്ഥ പ്രമുഖരും , ജനപ്രതിനിധികളും പങ്കെടുത്തു.

ഡിസംബർ 21 ന് ഉച്ചകഴിഞ്ഞ് 3 ന് ആറ്റിങ്ങൽ മാമം മൈതാനത്താണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നേരിട്ട് എല്ലാ മണ്ഡലങ്ങളിലും എത്തുന്നു എന്നതാണ് നവകേരള സദസ്സിന്റെ പ്രത്യേകത..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!