അഡ്വ. ജി. ഭുവനേശ്വരൻ സ്മാരക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന്

ei7344097914

ആറ്റിങ്ങൽ: നെഹ്റു സംസ്കാരിക വേദിയുടെ അഡ്വ. ഭുവനേശ്വരൻ സ്മാരക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് എൻ.സാബുവിന് പുരസ്കാരം നൽകുവാൻ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും ഉൾപ്പെടുന്നത് ആണ് പുരസ്കാരം. പൊതു പ്രവർത്തന – വിദ്യാഭ്യാസ മേഖലകളിലെ മികവിന് നൽകുന്നത് ആണ് മുൻ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ജി. ഭുവനേശ്വരൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം. 14ന് വൈകുന്നേരം 3ന് മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ചു മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ പുരസ്കാരം സമ്മാനിക്കും. അഡ്വ. വി. ജോയി എംഎൽഎ, അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ, ഒ.എസ് അംബിക എംഎൽഎ എന്നിവർ പങ്കെടുക്കുമെന്ന് നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു . കേരള സർവ്വകാശാലയുടെ മുൻ വി.സി. എം. ബാബു, മുൻ പി.എസ്.സി. ചെയർമാൻ എം. രാധാകൃഷ്ണൻ, മുൻ പി.എസ്.സി അംഗവും സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആയിരുന്ന വി.എസ്. ഹരീന്ദ്രനാഥ്, എന്നിവർക്ക് ആണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!