വി.ആർ.എ. റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം.

IMG-20231112-WA0069

വി.ആർ.എ.റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ ആഡിറ്റോറിയത്തിൽ സംഘം പ്രസിഡന്റ്‌ ഷീജാരാജിന്റെ അധ്യക്ഷതയിൽ റബ്ബർ പ്രൊഡക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ എസ്. നിർമൽകുമാർ ഉദ്ഘാടനം ചെയ്തു. മോഹൻ വാലഞ്ചേരി സ്വാഗതവും ബി.പി.ശെൽവകുമാർ അനുശോചനവും പ്രഫ.എം.എം.ഇല്യാസ് കൃതജ്ഞതയും രേഖപ്പെടുത്തി. റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ ദീപസുകുമാർ റബ്ബർ ബോർഡ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തി. വനിതാ റബ്ബർ ടാപ്പറായ ശ്രീമതി ഗിരിജയെ അനുമോദിച്ചു. പുതിയ ഭരണസമിതിയിലേക്ക് പ്രസിഡന്റായി മോഹൻ വാലഞ്ചേരി, വൈസ് പ്രസിഡന്റായി ഷീജാരാജ്, അംഗങ്ങളായി പ്രഫ. എം.എം.ഇല്യാസ്, ബി.വി.ശെൽവകുമാർ, ബീനാവേണുഗോപാൽ, ചന്ദ്രിക, മധുകുമാർ. കെ.എസ്, എന്നിവരെ തെരെഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!