നെഹ്റുവിന്റെ അനുസ്മരണത്തിൽ 134 നെഹ്റു വേഷങ്ങൾ അണിനിരത്തി പെരുംകുളം എ എംഎൽപിഎസ്

IMG_20231114_212749

134-ാമത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി പെരുംകുളം എ എം എൽ പി എസിൽ ആണ് വൈവിധ്യമാർന്ന പരിപാടി സംഘടിപ്പിച്ചത്.കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ച് ഗ്രൗണ്ടിൽ അണിചേർന്നു.134-ാം വാർഷികത്തെ അനുസ്മരിച്ച് 134 കുട്ടികൾ നെഹ്റുവിന്റെ വേഷം ധരിച്ചത് ശ്രദ്ധേയമായി.

രാവിലെ നടന്ന ചടങ്ങിൽ സബ്ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം നേടി സ്കൂളിന്റെ അഭിമാനമായ കുട്ടികളേയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കുട്ടികളെ പ്രാപ്തരാക്കിയ ആർട്സ് ക്ലബ്ബ് അംഗങ്ങളായ അധ്യാപകരേയും പ്രത്യേകം അനുമോദിച്ചു.സ്കൂൾ മാനേജർ അഡ്വക്കേറ്റ് ഹമീദ്,സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സ്കൂൾ ആർട്സ് ക്ലബ്ബ് അംഗങ്ങൾ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, പഞ്ചായത്ത് അംഗം അൻസർ പെരുംകുളം എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!