നാട്ടിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ലഹരി – വി.എം.സുധീരൻ

IMG-20231115-WA0070

ആറ്റിങ്ങൽ: നാട്ടിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ലഹരി ആണെന്ന് മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റുമായ വി.എം.സുധീരൻ. നെഹ്റു സംസ്കാരിക വേദിയുടെ ശിശു ദിനാചരണവും പുരസ്കാര വിതരണവും ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ലഹരിയിൽ നിന്നും വരും തലമുറയെ മുക്തമാക്കുവൻ ആത്മാർത്ഥമായ പരിശ്രമം ആവശ്യം ആണ്. സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റു ഉൾപെടെയുള്ള സംവിധാനങ്ങളും കൂട്ടായ്മകളും ഇതിന് വേണ്ടി കൂടുതൽ പരിശ്രമം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു സംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി അംഗം വി.എസ്. ഹരീന്ദ്രനാഥ്, ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ, ബിനു, നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രിസിഡൻ്റ് എം.എം.താഹ, എ.പി.പി അഡ്വ.എം.മുഹ്സിൻ, അജന്തൻ നായർ, സജിൻ, രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

അഡ്വ. ഭുവനേശ്വരൻ സ്മാരക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ.സാബുവിനും ശിശു സ്നേഹ പുരസ്കാരം ബി. ആർ.സി സ്പെഷ്യൽ എഡ്യുകേറ്റർ ആശാലത, മോണ്ടിസോറി പ്രീ സ്കൂൾ അധ്യാപിക ജിനു ജി.നാഥ്, അംഗനവാടി ടീച്ചർമാരായ ആശ.എസ്(കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്), ശ്രീജാ കുമാരി(മുദാക്കൽ ഗ്രാമ പഞ്ചായത്ത്), ഷീല(കിഴുവിലം ഗ്രാമ പഞ്ചായത്ത്), കനക ലത(അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്), ലീലമണി(മംഗലപുരം ഗ്രാമ പഞ്ചായത്ത്), ഗിരിജാ(ആറ്റിങ്ങൽ മുനിസിപ്പാലിറ്റി), ഷീന(പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്), ഷൈലജ(മടവൂർ ഗ്രാമ പഞ്ചായത്ത്), സുനിത(വക്കം ഗ്രാമ പഞ്ചായത്ത്), സിന്ധു(ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്), ഗീത (നാവായിക്കുളം) എന്നിവർക്കും സമ്മാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!