ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

IMG-20231116-WA0003

ആറ്റിങ്ങൽ : ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.  കല്ലമ്പലം വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ചു. അതിനു ശേഷം 200 മീറ്ററോളം വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഒരു ടയർ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാസംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും ഇല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!