ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ പൂവമ്പാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് ഹോട്ടലിനെതിരെയാണ് പഴകിയ പ്ലാസ്റ്റിക്കും ഹോട്ടൽ മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ചതിന് നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി. വലിയ ക്യാരീ ബാഗുകളിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമായിരുന്ന ഇന്ന് രാവിലെ ഹോട്ടലിനോട് ചേർന്ന ഒഴിഞ്ഞ പ്രദേശത്ത് കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ റാഫിയുടെ ഇടപെടലിന്റെ ഭാഗമായി ഹോട്ടൽ ജീവനക്കാർ ആളി കത്തിയിരുന്ന തീ വെള്ളം കോരിയൊഴിച്ച് അണച്ചു. 3 മാസം മുമ്പ് വാമനപുരം നദിയിലേക്ക് മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് ഇതേ ഹോട്ടൽ നഗരസഭ പൂട്ടിച്ചിരുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ കർശന നീയമ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ അറിയിച്ചു.