വർക്കലയിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത 19കാരൻ അറസ്റ്റിൽ 

eiSIZMU41050

വർക്കല : വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്പ്ളിക്കേഷനിലൂടെ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ രക്ഷിതാക്കളുടെ പരാതിയിന്മേൽ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരൂരിലെ ഒരു സ്വകാര്യ കോളജിലെ പോളി ടെക്‌നിക്ക് വിദ്യാർത്ഥിയായ ചെമ്മരുതി മുട്ടപ്പലം സ്വദേശി  19 കാരനായ  കാർത്തിക് ബിജു ആണ് അറസ്റ്റിലായത്.  അയിരൂർ സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയായി പൊലീസിനെ സമീപിച്ചത്.  അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ് ബുക്കിൽ നിന്നും ശേഖരിച്ച്  മൊബൈലിൽ സൂക്ഷിച്ചിരുന്നതായും അയിരൂർ പൊലീസ് പറഞ്ഞു.  അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!