പനി ബാധിച്ച് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി മരിച്ചു

eiZEOYF146

വെമ്പായം : പനി മൂര്‍ച്ഛിച്ച്‌ ശരീരത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് മധ്യ വയസ്കൻ മരിച്ചു. വെമ്പായം മണ്ണാൻവിള സ്വദേശി സുല്‍ത്താൻ മൻസിലില്‍ സുധീര്‍ സുല്‍ത്താൻ (53) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീര്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഡോക്ടര്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരുവനന്തപുരതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ചെറിയ പനി മുൻപ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂര്‍ച്ഛിച്ച്‌ ശരീരത്തില്‍ അണുബാധയുണ്ടായതാണ് മരണ കാരണം. 30 വര്‍ഷമായി പ്രവാസിയായ സുധീര്‍ ഇലക്‌ട്രിക് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുല്‍ത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: അസീന, മക്കള്‍: അഫ്നാൻ, റിയാസ്, സുല്‍ത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദില്‍ കബറടക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!