Search
Close this search box.

മടവൂർ, പള്ളിക്കൽ പഞ്ചായത്ത്‌ തല യുറീക്ക വിജ്ഞാനോത്സവം നടന്നു

IMG-20231122-WA0062

മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി മടവൂർ സി എൻപിഎസ് ഗവ എൽ പിഎസ്സിൽ വച്ച് യുറീക്ക വിജ്ഞാനോത്സവം നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല സെക്രട്ടറി സുനീർ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്‌ പി ജലജ, കവി മടവൂർ സുരേന്ദ്രൻ, മടവൂർ രാജേന്ദ്രൻ, രാജൻ മടവൂർ, ബിനു മടവൂർ, അഡ്വ.ശ്രീജ ഷൈജുദേവ്, അഡ്വ. എം.സിബു, ഐശ്വര്യ, സന്ദീപ് എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 210 കുട്ടികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ബേബി സുധ സമ്മാനങ്ങൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!