കിളിമാനൂർ : കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.മലയാമഠം വാലഞ്ചേരി സ്വദേശി ബിജു (34) വിനാണ് പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂർ ശില്പ ജംഗ്ഷനിൽ രാത്രി 8 അര മണിയോടെയാണ് അപകടം നടന്നത്. ഇട റോഡിൽ നിന്ന് വന്ന ഇരുചക്ര വാഹനമാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം പൊട്ടക്കുഴി ഓഫീസിൽ ജോലിനോക്കുന്ന വിജിലൻസ് ഡിവൈഎസ്പി ഷൈനു തോമസ് സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. അദ്ദേഹം തിരുവനന്തപുരത്തുനിന്നും അഞ്ചൽ ഭാഗത്തേക്ക് പോകുകയായിരുന്നു.