ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

eiN92RQ71389

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ നാലുമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മധുസൂദനൻ നായരാണ് ശാർക്കരേശ്വരി ബസ് ഉടമ സുദേവനെതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. സ്വന്തം ഉടമസ്ഥതയിലുള്ള KL16L2515 എന്ന ഓട്ടോറിക്ഷയിൽ ഇന്ന് രാവിലെ വീട്ടിൽ നിന്നും ഓട്ടോ സ്റ്റാൻഡിലേക്ക് പോകുന്ന വഴി അയിലം താഴെ ഇളമ്പയിൽ വെച്ച് യാത്രക്കാർ സവാരി വിളിച്ചതിനെ തുടർന്ന് വാഹനം നിർത്തി യാത്രക്കാരെ കയറ്റുന്ന സമയത് മറ്റൊരു സ്വകാര്യ ഓട്ടോറിക്ഷ തന്റെ വാഹനത്തിന് കുറുകെ നിർത്തുകയും അതിൽ ഉണ്ടായിരുന്ന സുദേവൻ സ്ത്രീകളായ യാത്രക്കാർ ഇരിക്കെ അസഭ്യം പറയുകയും മർദിക്കുകയും വാഹനത്തിൻ്റെ സൈഡ് മിറർ ഒടിക്കുകയും ചെയ്തെന്നാണ് പരാതി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!