കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ ഭരണസമിതിയംഗമായ ചന്ദ്രികയുടെ കൃഷിയിടത്തിൽ നടത്തിയ ഇഞ്ചികൃഷിയുടെ വിളവെടുപ്പ് അസോസിയേഷൻ പ്രസിഡന്റ് എൻ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തി. ചന്ദ്രികയ്ക്ക് മികച്ച കർഷകയുടെ പുരസ്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്. രക്ഷാധികാരി മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ഷീജാരാജ്, ട്രഷറർ ആർ.അനിൽകുമാർ, ഭരണസമിതിയംഗം സജിത തുടങ്ങിയവർ പങ്കെടുത്തു.