സ്വാമി ആനന്ദതീർത്ഥ സാമൂഹ്യ വിപ്ലവത്തിന്റെ ചാലക ശക്തി – പി.രാമഭദ്രൻ

IMG-20231122-WA0067

വർക്കല : ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ ഇല്ലാതാക്കാനുള്ള സാമൂഹ്യ വിപ്ലവത്തിന്റെ ചാലക ശക്തിയായി പ്രവർത്തിച്ച യുഗ പ്രഭാവനായിരുന്നു സ്വാമി ആനന്ദതീർത്ഥ എന്ന് കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറിയുമായ പി.രാമഭദ്രൻ അഭിപ്രായപ്പെട്ടു. ഗുരുവരുൾ സ്റ്റഡി സർക്കിൾ 34-ആം വാർഷികവും സ്വാമി ആനന്ദതീർത്ഥ അനുസ്മരണവും പുരസ്ക്കാര വിതരണവും വർക്കല ടി.എ മജീദ് സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശവിഭാഗത്തിന്റെ കണ്ണീരൊപ്പാൻ മതേതരത്വത്തെ ജീവവായുപോലെ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു മുത്താന താഹ എന്ന് അദ്ദേഹം പറഞ്ഞു.

ഗുരുവരുൾ സ്റ്റഡി സർക്കിൾ പ്രസിഡന്റ് എ.ഷിബു അധ്യക്ഷത വഹിച്ചു.
സ്വാമി ആനന്ദതീർത്ഥ അനുസ്മരണ പ്രഭാഷണം വടശ്ശേരിക്കോണം പ്രസന്നൻ നിർവ്വഹിച്ചു.
സ്വാമി ആനന്ദതീർത്ഥ പുരസ്കാരം വർക്കല രവിക്കും, ഗുരുവരുൾ സ്റ്റഡി സർക്കിൾ പുരസ്ക്കാരം കലാസാഹിത്യ പ്രതിഭയും കലാചന്ദ്രിക മാസികയുടെ ചീഫ് എഡിറ്ററുമായ എം.എം പുരവൂരിനും പി.രാമഭദ്രൻ ചടങ്ങിൽ സമ്മാനിച്ചു.
പ്രൊഫ. ഗേളിഷാഹിദ് പുരസ്ക്കാരം കവിയും പ്രഭാഷകനുമായ ഓരനല്ലൂർ ബാബുവിന് ഗുരുവരുൾ സ്റ്റഡി സർക്കിൾ സെക്രട്ടറി ഓമനവോയ്‌സ് ടീച്ചർ സമ്മാനിച്ചു.
ഗുരുവരുൾ സ്റ്റഡി സർക്കിൾ വർക്കിംഗ് പ്രസിഡന്റ് എസ്. താണുവൻ ആചാരി, പുനവൻ നസീർ, ഫിർദൗസ് കായൽപ്പുറം, സുബൈർ വള്ളക്കടവ് സംഘമിത്ര, ചെറുന്നിയൂർ ആനന്ദ്, ശ്രീകണ്ഠൻ കല്ലമ്പലം, ബിന്ദു പുന്നമൂട്,ശാന്ത തെറ്റിക്കുളം, ഹരികുമാർ ഞെക്കാട്, നടയറ കബീർ, ശ്യാംവർക്കല തുടങ്ങിയവർ സംസാരിച്ചു.
കലാ-സാഹിത്യ- സാംസ്ക്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തങ്കച്ചി, സ്വർണ്ണലത,രേണുക, ഷീന,ലത,സുലേഖ, ഷെഹീദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗുരുവരുൾ സ്റ്റഡി സർക്കിൾ കലാവേദി അവതരിപ്പിച്ച “ഗാനവിസ്മയം” പരിപാടിയുടെ ഭാഗമായി നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!