കൊയ്‌ത്തൂർക്കോണം വെൽഫയർ സഹകരണ സംഘത്തിന്റെ ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനവും തറക്കല്ലിടലും അടൂർ പ്രകാശ് എംപി നിർവഹിച്ചു ബാങ്ക് പ്രസിഡന്റ് അഡ്വ എം മുനീർ അധ്യക്ഷനായിരുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നിസ്സാമുദ്ധീൻ ആശംസ അർപ്പിച്ചു സംസാരിച്ചു. സംഘം സെക്രട്ടറി വി ബിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ വച്ച് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ അധ്യാപിക അനില ജി എസ്, സംഘം മുൻ പ്രസിഡന്റ്‌മാരായ പിരപ്പൻകോട് ശ്യാം കുമാർ, അൻസർഷാ, മുൻ ഹോണററി സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവരെയും സംഘം രൂപീകരിച്ച ആദ്യ ഇരുപത്തി അഞ്ച് അംഗങ്ങളെയും ആദരിച്ചു. വെള്ളൂർ സുധീർ, വെട്ടുറോട് സലാം, അൻഷാദ്,തിരുവെള്ളൂർ മധു, സി കൃഷ്ണൻ എന്നിവർ സംസാരിച്ചു.ഭരണസമിതി അംഗം സതീശൻ നന്ദി രേഖപ്പെടുത്തി