വേങ്ങോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും

പോത്തൻകോട് :വേങ്ങോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണയോഗവും പൊതുസമ്മേളനവും വേങ്ങോട് ജംഗ്ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ്‌ ഷാനവാസിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ്‌ പാലോട് രവി പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ കരകുളം കൃഷ്ണപിള്ളയും പാലോട് രവിയും ചേർന്നു മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഓഫീസിൽ സ്ഥാപിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ചികിത്സാ സഹായവും മെമ്പർഷിപ് വിതരണവും നടന്നു. കലാകാരൻ വിജയൻ മുരുക്കുംപുഴയെ വേദിയിൽ ആദരിച്ചു.

ഡിസിസി മെമ്പർ തോന്നയ്ക്കൽ റഷീദ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ഡിസിസി മെമ്പർമാർ, മണ്ഡലം ഭാരവാഹികൾ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!