അമൃത് കുടിവെള്ള പദ്ധതി :  ആറ്റിങ്ങൽ നഗരസഭയിലെ ഗാർഹിക പൈപ്പ് കണക്ഷന്റെ ഉദ്ഘാടനം

IMG-20231125-WA0010

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്ത 1700 കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകുന്നു. 2030 ന് ഉള്ളിൽ രാജ്യത്തെ ജലദൗർലഭ്യം നിർമ്മാർജ്ജനം ചെയ്യുന്നതിനു വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമൃത് പദ്ധതി. നഗരസഭ ആറാം വാർഡ് കരിച്ചയിൽ സൗദയുടെ വീട്ടിൽ സ്ഥാപിച്ച കുടിവെള്ള ടാപ്പിൽ നിന്ന് ആദ്യകുടം വെള്ളം ശേഖരിച്ചു കൊണ്ട് എംഎൽഎ ഒഎസ്.അംബിക പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എസ്.ഗിരിജ, എ.നജാം, കൗൺസിലർമാരായ എം.താഹിർ, സുധർമ്മ, സുധാകുമാരി തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ അതോറിട്ടി അസി.എഞ്ചിനീയർ സാബു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദാസ് യോഗത്തിന് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!