Search
Close this search box.

പള്ളിക്കലിൽ യുവാക്കൾക്ക് നേരെ വധശ്രമം : പ്രതി അറസ്റ്റിൽ

eiJ4F6N24224

പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.എം. മുക്ക് എന്ന സ്ഥലത്ത് വച്ച് പള്ളിക്കൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ.കോണം ഷഫീക് മന്‌സിലിൽ അർഷാദ്(51) ആണ് അറസ്റ്റിലായത്.

24-11-2023നു പ്രതി പള്ളിക്കൽ മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂതല എം.എം. മുക്കിൽ പ്രതി ബഹളം വച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കൊണ്ടാണ് യുവാക്കളെ പ്രതി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ വി. കെ. ശ്രീജേഷ്, എസ്. ഐ. സഹിൽ. എം. സുനിൽ, ASI അനിൽകുമാർ, മനോജ്, എസ്. സി. പി. ഒ ബിനു,മഹേഷ്, സുബീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!