ആറ്റിങ്ങൽ കെയർ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സസ്നേഹം 2023- മെറിറ്റ് ഫെസ്റ്റ് ഉമ്മൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ആറ്റിങ്ങൽ എംപിയും ആറ്റിങ്ങൽ കെയറിന്റെ മുഖ്യ രക്ഷാധികാരിയും കൂടിയായ അഡ്വ. അടൂർ പ്രകാശ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡല പരിധിയിൽ നിന്നും യുഎഇ യുടെ വിവിധ എമിരേറ്റ്സുകളിലുള്ള എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ വിദ്യാർത്ഥി, വിദ്യാർഥിനികളെ ആദരിക്കുകയും മുനീർ അൽ വഫയുടെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ സാമൂഹിക സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സജാദ് നാട്ടിക, വിദ്യാധരൻ എരുത്തിനാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ബിനു പിള്ള സ്വാഗതം ആശംസിച്ചു. യുഎ ക്യു ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മൊയ്‌ദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ എ റഹീം, മുൻ പ്രസിഡന്റും ഇൻകാസ് ഗ്ലോബൽ കൺവീനറുമായ ഇപി ജോൺസൻ, ആറ്റിങ്ങൽ കെയർ ജോയിന്റ് സെക്രട്ടറി അനസ് ഇടവ, ട്രെഷറർ സജീർ സീമന്തപുരം, അഡ്വൈസറി ബോർഡ് അംഗങ്ങളായ അൻസാർ കിളിമാനൂർ, നവാസ് തേക്കട, നൗഷാദ് അഴൂർ, യുഎക്യു കോർഡിനേറ്റർ ജോയ് രാമചന്ദ്രൻ, ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഫരീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ആറ്റിങ്ങൽ കെയർ ഇവന്റ് കോർഡിനേറ്റർ കുഞ്ഞുമോൻ, ബിജോയ്, ഫാമി പാലച്ചിറ, നിസ്സാം കിളിമാനൂർ,സുരേഷ് വേങ്ങോട്, ഷംനാദ്, സലീം കല്ലറ, അജി കേശവപുരം, നൗഷാദ് അഴൂർ, ശ്രീകുമാർ കല്ലൂർക്കോണം തുടങ്ങിയവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.
പ്രശസ്ത പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മാസ്റ്റർ പാർഥിപ് എന്നിവരുടെ കലാപരിപാടികളും, സ്റ്റേജ് മ്യൂസിക്കൽ ഷോയും ഈ ചടങ്ങിനോടൊപ്പം സംഘടിപ്പിച്ചു.