ആറ്റിങ്ങൽ : ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനം യുവജന റാലിയും അനുസ്മരണ യോഗവും സി.പി.ഐ(എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വാമനപുരം എംഎൽഎയുമായ അഡ്വ.ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഹൈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ സ്വാഗതവും ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ നന്ദിയും പറഞ്ഞു.