നെടുമങ്ങാട്: ദേശീയ ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് പത്താംകല്ല് വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ക്ഷീര ദിനാചരണം നഗരസഭ കൗൺസിലർ എൻ ഫാത്തിമ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ക്ഷീര കർഷകൻ പത്താം കല്ല് ഷാജിയെ
ആദരിക്കുകയും,സബ് ജില്ലാതലത്തിൽ ഇലക്ട്രിക്കൽവയറിങ്ങിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആസിഫിനെ
ആദരിക്കുന്നതിന് നഗരസഭാ കൗൺസിലർ എൻ ഫാത്തിമയും, പൊതുപ്രവർത്തകൻ മുഹമ്മദ് ഇല്യാസ് പത്താം കല്ലും നേതൃത്വം നൽകി.
അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, സിനിമ സീരിയൽ താരം നെടുമങ്ങാട് കെഎസ് പ്രമോദ്, ഭാരവാഹികളായ ഷാജി ചെറിയ പാലം, ആർ. നിഷാദ്, ഫാത്തിമ ബീവി, എ. മുഹമ്മദ്,
മുംതാസ്, ഷിജു, അംജത്ത് തുടങ്ങിയവർ സംസാരിച്ചു….