ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിന്റെ മുഴുവൻ പണികളും കേരള സർക്കാർ ഏറ്റെടുത്തുകൊള്ളാമെന്ന് സർക്കാർ അറിയിച്ചെങ്കിലും റെയിൽവേ പാളം കടന്നുപോകുന്ന ആ ഭാഗത്തിന്റെ പണി റെയിൽവേ തന്നെ ചെയ്യുമെന്ന അനാവശ്യ വാശിയുടെ ഫലമാണ് ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് കാരണമെന്നും മേൽപാലത്തിന്റെ പണികൾ ഇത്രയും നീണ്ടു പോകാൻ കാരണം അത് കൃത്യമായി റെയിൽവേയും കേന്ദ്ര ഗവൺമെന്റും ചെയ്യാത്തതിനാലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ ധർണ നടത്തിയത്.
റെയിൽവേയുടെ ഈ മെല്ലെ പോക്കിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്