ആറ്റിങ്ങൽ : ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ പതിനാറ് മേഖലകൾ തമ്മിൽ മാറ്റുരച്ച മദ്റസ കലോത്സവത്തിൽ ആറ്റിങ്ങൽ മേഖല തേർഡ് ഓവറോൾ കിരീടം കരസ്ഥമാക്കി. ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ഡികെഎൽഎം ആറ്റിങ്ങൽ മേഖല പ്രസിഡന്റ് കെഎച്ച് മുഹമ്മദ് മൗലവിയും സെക്രട്ടറി നിളാമുദ്ദീൻ മൗലവിയും അഭിനന്ദിച്ചു.