കൊല്ലം: കൊല്ലം ഓയൂരിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ഓയൂർ കാറ്റാടിമുക്കിൽ വച്ച് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥാനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.